കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല രുപതയിൽ പു തിയ ബിഷപ്പിനെ വാഴിച്ച സന്തോഷ ത്തോടെ കണ്ണൂരിലേക്കു മടങ്ങി.
മെത്രാഭിഷേക ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ മനസിൽ നിറയെ നന്ദി മാത്രമാണെന്നു ഡോ. വടക്കുംതല പറ ഞ്ഞു. ക്ലേശങ്ങൾ കൃപയായി മാറിയ ദി നങ്ങളായിരുന്നു കഴിഞ്ഞ ആറു മാസ ക്കാലം. വിശ്വാസിസമൂഹം കാത്തിരുന്ന വസന്തമാണ് ബിഷപ് ഡോ. അംബ്രോ സ് പുത്തൻവീട്ടിൽ. സ്നേഹവും സാഹോദര്യവും കാ ത്തുസൂക്ഷിക്കുന്ന ബിഷപ് കോട്ടപ്പുറം രൂപതയെ പുതിയ തലങ്ങളിലേക്കു നയി ക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.