കണ്ണൂർ രൂപതാ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാദിനാഘോഷം താവം ഫാത്തിമ മാതാ ദേവാലയ പാരിഷ് ഹാളിൽ നടന്നു. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു.

സ്ത്രീകളിൽ അർപ്പിക്കൂ , മാറ്റം ത്വരിതമാക്കൂ എന്ന മുദ്രാവാക്യമാണ് ഈ വനിതാദിനത്തിൽ ഇന്ത്യൻ കത്തോലിക്കാ സഭ മുന്നോട്ട് വയ്ക്കുന്നത് . അന്തർദേശീയ വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുലജ പി  മുഖ്യാതിഥിയായി പുഷ്പ ക്രിസ്റ്റി അധ്യക്ഷയായി, സി എമ്മ മേരി മുഖ്യപ്രഭാഷണം നടത്തി. ഫാദർ ഷൈജു പീറ്റർ , ഷേർലി സ്റ്റാൻലി , ഷൈനി ജെയിംസ്, മേരി ടി എന്നിവർ സംസാരിച്ചു. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കലാമത്സരങ്ങളും നടന്നു.