കാല്‍വരിയിലെ യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണൂര്‍ രൂപതയിലെ വൈദികര്‍ വലിയ നോമ്പിന്റെ ആദ്യവെള്ളിയാഴ്ചയായ ഇന്ന്(16/02/2024) കുരിശിന്റെ വഴി നടത്തി. രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് പയ്യന്നൂർ അമലോത്ഭവമാതാ ദൈവാലയത്തിൽ നിന്നും ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തിയത്.
ക്രൈസ്ഥവലോകം ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പാചരണത്തിലെ ആദ്യവെള്ളിയാഴ്ചയായ ഇന്ന് രാവിലെ 6.30 ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ അഭിവന്ദ്യ അലക്സ് പിതാവിനൊപ്പം 36 ഓളം വൈദീകരാണ് മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയിൽ പങ്കെടുത്തത്. വൈദീകരുടെ നവീകരണത്തിനും വൈദിക ജീവിതത്തിലേക്ക് കൂടുതൽ ദൈവ വിളികൾ ഉണ്ടാകുന്നതിനും ഭവനമില്ലാതെ വേദനിക്കുന്ന മക്കൾക്ക് ഭവന പദ്ധതി ലഭിക്കുവാനും യുവജന വർഷത്തിൽ യുവജങ്ങളെ സമർപ്പിച്ചും ആരംഭിച്ച ബിഷപ്പിന്റെ പ്രാരംഭ പ്രാര്‍ഥനയോടെ പയ്യന്നൂർ അമലോത്ഭവമാതാ ദൈവാലയത്തിൽ നിന്നും രാവിലെ 6.30 ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ യേശുവിന്റെ പിഡാസഹനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ഥനകളും ഗാനങ്ങളുമായി 9 മണിയോടെയാണ് ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദൈവാലയത്തിൽ സമാപിച്ചത്.