കണ്ണൂർ രൂപതാ അന്തർദേശീയ വനിതാദിനാഘോഷം. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു.

കണ്ണൂർ രൂപതാ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാദിനാഘോഷം താവം ഫാത്തിമ മാതാ ദേവാലയ പാരിഷ് ഹാളിൽ നടന്നു. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു. സ്ത്രീകളിൽ അർപ്പിക്കൂ , മാറ്റം ത്വരിതമാക്കൂ എന്ന മുദ്രാവാക്യമാണ് ഈ വനിതാദിനത്തിൽ ഇന്ത്യൻ കത്തോലിക്കാ സഭ മുന്നോട്ട് വയ്ക്കുന്നത് . അന്തർദേശീയ വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് വുമൺ […]

CCBI നേതൃത്വം നൽകുന്ന സ്ട്രാറ്റജിക് പ്ലാനിങ്ങ് വർക്ക് ഷോപ്പിന് വേദിയായി കണ്ണൂർ രൂപത.

2033 ൽ സഭ എന്തായിരിക്കണം എന്നതിനെ അസ്പതമാക്കി CCBI നേതൃത്വം നൽകുന്ന ഏകദിന വർക്ക്  ഷോപ് 19-02-2024 രാവിലെ 9.30 ന് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് ഉദ്ഘാടനം ചെയ്തു.

അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടക്കമിട്ട് കണ്ണൂർ രൂപത.

അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടർച്ചയായ ആറാം വർഷവും തുടക്കമിട്ട് കണ്ണൂർ രൂപത. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്ത്വം നൽകുന്ന  അഖണ്ഡ കരുണക്കൊന്ത യജ്ഞം 2024 ഫെബ്രുവരി 14 ന് വിഭൂതി ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷം, കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതാമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. രൂപതയിലെ 5907 – ഓളം വരുന്ന […]

കാല്‍വരി സ്മരണയില്‍ കുരിശേന്തി കണ്ണൂർ രൂപതയിലെ വൈദികര്‍.

കാല്‍വരിയിലെ യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണൂര്‍ രൂപതയിലെ വൈദികര്‍ വലിയ നോമ്പിന്റെ ആദ്യവെള്ളിയാഴ്ചയായ ഇന്ന്(16/02/2024) കുരിശിന്റെ വഴി നടത്തി. രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് പയ്യന്നൂർ അമലോത്ഭവമാതാ ദൈവാലയത്തിൽ നിന്നും ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തിയത്. ക്രൈസ്ഥവലോകം ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പാചരണത്തിലെ ആദ്യവെള്ളിയാഴ്ചയായ ഇന്ന് രാവിലെ 6.30 ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ അഭിവന്ദ്യ അലക്സ് പിതാവിനൊപ്പം 36 ഓളം വൈദീകരാണ് മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയിൽ പങ്കെടുത്തത്. വൈദീകരുടെ നവീകരണത്തിനും […]

യുവജന വർഷത്തിന് തുടക്കം കുറിച്ച് കണ്ണൂർ രൂപത

  കെസിബിസി പ്രഖ്യാപിച്ച യുവജന വർഷാരംഭത്തിന് 2024 ജനുവരി 28 ന് പിലാത്തറ കൃപാഗ്നി ബൈബിൾ കൺവെൻഷന്റെ സമാപന ദിവസം അഭിവന്ദ്യ അലക്സ് പിതാവും യുവജനങ്ങളും തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ദിവ്യകാരുണ്യ കോണ്‍ഗ്രസോടെ കണ്ണൂർ രൂപതാ രജത ജൂബിലി സമാപിച്ചു

ദിവ്യകാരുണ്യ കോണ്‍ഗ്രസോടെ കണ്ണൂർ രൂപതാ രജത ജൂബിലി സമാപിച്ചു കണ്ണൂര്‍ രൂപത വിശുദ്ധരെ സൃഷ്ടിക്കുന്ന സ്ഥാപനമായെന്ന് ബിഷപ് ചക്കാലക്കല്‍. കണ്ണൂര്‍: വിശുദ്ധരെ സൃഷ്ടിക്കുന്ന സ്ഥാപനമായി കണ്ണൂര്‍ രൂപത മാറിയെന്ന് കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍. രൂപത സ്ഥാപനത്തിന്റെ രജത ജൂബിലിയുടേയും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റേയും സമാപമായി നടത്തിയ ദിവ്യബലിയില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധന്യ. സിസ്റ്റര്‍ സെലിന്‍, ദൈവദാസി മദര്‍ പേത്ര, ദൈവദാസന്‍ സുക്കോളച്ചന്‍ എന്നിവര്‍ക്ക് ശേഷം വിശുദ്ധരാകുനുള്ള മിഷനറി വര്യന്മാര്‍ ഏറെയുള്ള രൂപതയാണ് […]

ഫാ. സുക്കോൾ അനുസ്മരണവും  പെയിന്‍റിംങ്  മത്സരവും സംഘടിപ്പിച്ചു

ഫാദർ സുക്കോൾ  മെമ്മോറിയൽ  വായനശാല  & ഗ്രന്ഥാലയത്തിൻ്റെയും  ശ്രീസ്ഥ സെന്റ്. ആന്റണീസ് ചർച്ചിൻ്റെയും നേതൃത്വത്തിൽ  ദൈവദാസന്‍ ഫാ. സുക്കോൾ അനുസ്മരണവും  പെയിന്‍റിംങ്  മത്സരവും സംഘടിപ്പിച്ചു. രാലിലെ 9.30 നടന്ന അനുസ്മരണ പരിപാടിയില്‍ മരിയപുരം ഇടവക കപ്യാർ ജോസ് തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാദർ പോൾ സാവിയോ അധ്യക്ഷത വഹിച്ചു. ജോബിൻ പ്രേമൻ , ജോയൽ ജോളി, സിലി ജോൺ തുടങ്ങിയവർ സംസാരിച്ചു.  ഫാ.സുക്കോള്‍ അനുസ്മരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് ആന്റണീസ് ചർച്ച് […]

2024 യുവജനവർഷം -‘കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്‌തവ യുവത്വം’ 2024 യുവജനവർഷം –

യുവജനശുശ്രൂഷയിൽ പുതിയ ഉണർവ് നല്‌കുന്നതിന് കേരള കത്തോ ലിക്കാമെത്രാൻ സമിതി (KCBC) 2024-നെ കേരള കത്തോലിക്കാസഭയിൽ യുവജനവർഷമായി പ്രഖ്യാപിക്കുന്നു. കേരളത്തിലെ വ്യക്തിഗതസഭകളായ സീറോ-മലബാർ, ലത്തീൻ, സീറോ-മലങ്കര സഭകളുടെ സംയുക്ത വേദിയായ കെസിബിസിയുടെ യുവജനകമ്മീഷനാണ് 2024 ലെ യുവജനവർഷാചരണത്തിനുള്ള കർമ്മപദ്ധതികൾക്ക് നേതൃത്വം നല്‌കുന്നത്. കെസിബിസി യുവജനകമ്മീഷന് സാരഥ്യം വഹിക്കുന്നത് അഭിവന്ദ്യ ക്രിസ്‌തുദാസ് പിതാവ് ചെയർമാനായും വന്ദ്യരായ മാത്യൂസ് മാർ പോളികാർപ്പസ് പിതാവും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും വൈസ് ചെയർമാന്മാരും ബഹു. ഫാദർ സ്റ്റീഫൻ തോമസ് ചാലക്കര സെക്രട്ടറിയും […]

ദൗത്യം പൂർത്തിയാക്കി  ബിഷപ് ഡോ. അലക്‌സ് വടക്കുംതല കണ്ണൂരിലേക്കു മടങ്ങി

കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് രൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല രുപതയിൽ പു തിയ ബിഷപ്പിനെ വാഴിച്ച സന്തോഷ ത്തോടെ കണ്ണൂരിലേക്കു മടങ്ങി. മെത്രാഭിഷേക ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ മനസിൽ നിറയെ നന്ദി മാത്രമാണെന്നു ഡോ. വടക്കുംതല പറ ഞ്ഞു. ക്ലേശങ്ങൾ കൃപയായി മാറിയ ദി നങ്ങളായിരുന്നു കഴിഞ്ഞ ആറു മാസ ക്കാലം. വിശ്വാസിസമൂഹം കാത്തിരുന്ന വസന്തമാണ് ബിഷപ് ഡോ. അംബ്രോ സ് […]