ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം അഭിവന്ദ്യ അലക്സ് പിതാവ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ (കെ.എൽ.സി.എ.) നേതൃത്വത്തിൽ കണ്ണൂർ ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം അഭിവന്ദ്യ അലക്സ് പിതാവ് ഉദ്ഘാടനം ചെയ്യുന്നു.

മെത്രാഭിഷേകത്തിന്റെ രജത ജൂബിലി

മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിനെയും, മെത്രാഭിഷേകത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന അഭിവന്ദ്യ അലക്സ്‌ വടക്കുംതല പിതാവിനെയും കണ്ണൂർ രൂപത സാമൂഹ്യ സേവന വിഭാഗമായ കയ്റോസ് ആദരിക്കുന്നു.

സംസ്ഥാന പ്രക്ഷോഭത്തിന്റെ സമാപന സമ്മേളനം അഭിവന്ദ്യ അലക്സ് പിതാവ് ഉദ്ഘാടനം ചെയ്യുന്നു.

വന്യജീവി ആക്രമണത്തിനെതിരെ, ജപ്തി നടപടികൾക്കെതിരെ ഡൽഹി സമരത്തിന് പിന്തുണയുമായി രാഷ്ട്രീയ കിസാൻ സമഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി ടൗണിൽ നടന്ന സംസ്ഥാന പ്രക്ഷോഭത്തിന്റെ സമാപന സമ്മേളനം അഭിവന്ദ്യ അലക്സ് പിതാവ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ രൂപതാ അന്തർദേശീയ വനിതാദിനാഘോഷം. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു.

കണ്ണൂർ രൂപതാ വനിതാ കമ്മീഷൻ്റെ നേതൃത്വത്തിൽ അന്തർദേശീയ വനിതാദിനാഘോഷം താവം ഫാത്തിമ മാതാ ദേവാലയ പാരിഷ് ഹാളിൽ നടന്നു. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു. സ്ത്രീകളിൽ അർപ്പിക്കൂ , മാറ്റം ത്വരിതമാക്കൂ എന്ന മുദ്രാവാക്യമാണ് ഈ വനിതാദിനത്തിൽ ഇന്ത്യൻ കത്തോലിക്കാ സഭ മുന്നോട്ട് വയ്ക്കുന്നത് . അന്തർദേശീയ വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ രൂപത മെത്രാൻ ബിഷപ്പ് അലക്സ് വടക്കും തല ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് വുമൺ […]

CCBI നേതൃത്വം നൽകുന്ന സ്ട്രാറ്റജിക് പ്ലാനിങ്ങ് വർക്ക് ഷോപ്പിന് വേദിയായി കണ്ണൂർ രൂപത.

2033 ൽ സഭ എന്തായിരിക്കണം എന്നതിനെ അസ്പതമാക്കി CCBI നേതൃത്വം നൽകുന്ന ഏകദിന വർക്ക്  ഷോപ് 19-02-2024 രാവിലെ 9.30 ന് അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് ഉദ്ഘാടനം ചെയ്തു.

അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടക്കമിട്ട് കണ്ണൂർ രൂപത.

അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടർച്ചയായ ആറാം വർഷവും തുടക്കമിട്ട് കണ്ണൂർ രൂപത. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്ത്വം നൽകുന്ന  അഖണ്ഡ കരുണക്കൊന്ത യജ്ഞം 2024 ഫെബ്രുവരി 14 ന് വിഭൂതി ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദൈവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷം, കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതാമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. രൂപതയിലെ 5907 – ഓളം വരുന്ന […]

കാല്‍വരി സ്മരണയില്‍ കുരിശേന്തി കണ്ണൂർ രൂപതയിലെ വൈദികര്‍.

കാല്‍വരിയിലെ യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണൂര്‍ രൂപതയിലെ വൈദികര്‍ വലിയ നോമ്പിന്റെ ആദ്യവെള്ളിയാഴ്ചയായ ഇന്ന്(16/02/2024) കുരിശിന്റെ വഴി നടത്തി. രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് പയ്യന്നൂർ അമലോത്ഭവമാതാ ദൈവാലയത്തിൽ നിന്നും ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദൈവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തിയത്. ക്രൈസ്ഥവലോകം ഈസ്റ്ററിന് മുന്നോടിയായുള്ള നോമ്പാചരണത്തിലെ ആദ്യവെള്ളിയാഴ്ചയായ ഇന്ന് രാവിലെ 6.30 ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ അഭിവന്ദ്യ അലക്സ് പിതാവിനൊപ്പം 36 ഓളം വൈദീകരാണ് മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയിൽ പങ്കെടുത്തത്. വൈദീകരുടെ നവീകരണത്തിനും […]

യുവജന വർഷത്തിന് തുടക്കം കുറിച്ച് കണ്ണൂർ രൂപത

  കെസിബിസി പ്രഖ്യാപിച്ച യുവജന വർഷാരംഭത്തിന് 2024 ജനുവരി 28 ന് പിലാത്തറ കൃപാഗ്നി ബൈബിൾ കൺവെൻഷന്റെ സമാപന ദിവസം അഭിവന്ദ്യ അലക്സ് പിതാവും യുവജനങ്ങളും തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ദിവ്യകാരുണ്യ കോണ്‍ഗ്രസോടെ കണ്ണൂർ രൂപതാ രജത ജൂബിലി സമാപിച്ചു

ദിവ്യകാരുണ്യ കോണ്‍ഗ്രസോടെ കണ്ണൂർ രൂപതാ രജത ജൂബിലി സമാപിച്ചു കണ്ണൂര്‍ രൂപത വിശുദ്ധരെ സൃഷ്ടിക്കുന്ന സ്ഥാപനമായെന്ന് ബിഷപ് ചക്കാലക്കല്‍. കണ്ണൂര്‍: വിശുദ്ധരെ സൃഷ്ടിക്കുന്ന സ്ഥാപനമായി കണ്ണൂര്‍ രൂപത മാറിയെന്ന് കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍. രൂപത സ്ഥാപനത്തിന്റെ രജത ജൂബിലിയുടേയും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റേയും സമാപമായി നടത്തിയ ദിവ്യബലിയില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധന്യ. സിസ്റ്റര്‍ സെലിന്‍, ദൈവദാസി മദര്‍ പേത്ര, ദൈവദാസന്‍ സുക്കോളച്ചന്‍ എന്നിവര്‍ക്ക് ശേഷം വിശുദ്ധരാകുനുള്ള മിഷനറി വര്യന്മാര്‍ ഏറെയുള്ള രൂപതയാണ് […]