2024 യുവജനവർഷം -‘കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുള്ള ക്രൈസ്തവ യുവത്വം’ 2024 യുവജനവർഷം –
യുവജനശുശ്രൂഷയിൽ പുതിയ ഉണർവ് നല്കുന്നതിന് കേരള കത്തോ ലിക്കാമെത്രാൻ സമിതി (KCBC) 2024-നെ കേരള കത്തോലിക്കാസഭയിൽ യുവജനവർഷമായി പ്രഖ്യാപിക്കുന്നു. കേരളത്തിലെ വ്യക്തിഗതസഭകളായ സീറോ-മലബാർ, ലത്തീൻ, സീറോ-മലങ്കര സഭകളുടെ സംയുക്ത വേദിയായ കെസിബിസിയുടെ യുവജനകമ്മീഷനാണ് 2024 ലെ യുവജനവർഷാചരണത്തിനുള്ള കർമ്മപദ്ധതികൾക്ക് നേതൃത്വം നല്കുന്നത്. കെസിബിസി യുവജനകമ്മീഷന് സാരഥ്യം വഹിക്കുന്നത് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ചെയർമാനായും വന്ദ്യരായ മാത്യൂസ് മാർ പോളികാർപ്പസ് പിതാവും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവും വൈസ് ചെയർമാന്മാരും ബഹു. ഫാദർ സ്റ്റീഫൻ തോമസ് ചാലക്കര സെക്രട്ടറിയും […]