റവ: ഫാ. അലോഷ്യസ് ഡെൽസോട്ടോ എസ്.ജെ
അനാഥ ജന്മങ്ങളുടെ കാവലാളായി എന്നും സ്മരിക്കപ്പെടുന്ന ധീക്ഷണശാലിയായ മിഷണറി. വടക്കൻ ഇറ്റലിയിലെ ഉദിനെ ഗ്രാമത്തിൽ 1904 നവംബർ 4ന് ജനിച്ചു. 12-ാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. 1923 ൽ ഈശോ സഭാഗമായി. 1931 ജൂലൈ 26ന് വൈദികപട്ടം സ്വീകരിച്ചു. മേലധികാരികൾ അദ്ദേഹത്തെ ഉപരിപഠനത്തിനായി പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു. ജിയോളജിയിലും ഫിസിക്സിലും പ്രശസ്ത വിജയം നേടി....
അനാഥ ജന്മങ്ങളുടെ കാവലാളായി എന്നും സ്മരിക്കപ്പെടുന്ന ധീക്ഷണശാലിയായ മിഷണറി. വടക്കൻ ഇറ്റലിയിലെ ഉദിനെ ഗ്രാമത്തിൽ 1904 നവംബർ 4ന് ജനിച്ചു. 12-ാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. 1923 ൽ ഈശോ സഭാഗമായി. 1931 ജൂലൈ 26ന് വൈദികപട്ടം സ്വീകരിച്ചു. മേലധികാരികൾ അദ്ദേഹത്തെ ഉപരിപഠനത്തിനായി പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു. ജിയോളജിയിലും ഫിസിക്സിലും പ്രശസ്ത വിജയം നേടി. മിഷണറിയായി തീരുവാനുള്ള ആഗ്രഹം അവഗണിച്ച് അദ്ദേഹത്തെ കേരള ജെസ്യൂട്ട് പ്രൊവിൻസിന്റെ നോവീസ് മാസ്റ്റർ പദവിയിൽ നിയമിച്ചു. 1936ൽ ക്രൈസ്റ്റ് ഹാളിന്റെ റെക്ടറായി നിയമനം. 1948ൽ ചിറക്കൽ മിഷനിലെ കുഞ്ഞിമംഗലം വികാരിയായി നിയമനം തുടർന്ന് മാട്ടൂൽ ഇടവകയുടെയും അനാഥ മന്ദിരത്തിന്റെയും ചുമതല. അനാഥരോടു അവശരോടും അതിരറ്റ വാത്സല്യം പുലർത്തിയിരുന്ന ഫാ.ഡെൽസോട്ടോ തൃക്കരിപ്പൂർ ഇടവകയുടെയും സെന്റ് പോൾസ് ഓർഫനേജിന്റെയും ചുമതലയേറ്റു. ഇതേ കാലയളവിൽ ചിറക്കൽ ഫൊറോനയുടെ ഫൊറോനവികാരിയുടെ ചുമതലകൂടി. 1983ൽ ക്രിസ്തുകുന്ന് ഇടവകയുടെയും സെന്റ് പോൾസ് ഓർഫനേജിന്റെയും ചുമതല. 1993 ചെറിയൊരപകടത്തെ തുടർന്ന് ദീർഘകാല ചികിത്സ. ഒടുവിൽ ക്രൈസ്റ്റ് ഹാളിൽ വിശ്രമ ജീവിതം. ത്യാഗപൂർണ്ണമായ ആ ജീവിതത്തിന് വിരാമം. 1995 സെപ്തംബർ 4ന് ആയിരമായിരം അനാഥ ബാലകരുടെ വല്യപ്പൻ ദീപ്തമായ ഒരോർമ്മയായി മാറി.