ഇരിട്ടി ഫോറോനാ BCC ശുശ്രൂഷാ സമിതി ശില്പശാല
ഇരിട്ടി ഫോറോനാ BCC ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിവയൽ ദേവാലയത്തിൽ BCC ശില്പശാല സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഡോ. ജോസഫ് തുണ്ടികാരോട്ട് ശില്പശാല ഉദ്ഘാടനം ചെയ്തു.
BCCയിലൂടെ കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുകയും ഇടവകയുടെ കൂട്ടായ്മയും വിശ്വാസജീവിതവും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
സിസ്റ്റർ പ്രിൻസി, അനീഷ് സർ, റോയ് സർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. BCCയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും വിശദീകരിക്കുന്നതിനൊപ്പം, പങ്കാളിത്തം വർധിപ്പിക്കുന്നതിനായി വിവിധ ഗ്രൂപ്പ് ചർച്ചകളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള സജീവമായ ഇടവകശുശ്രൂഷയ്ക്ക് ആവശ്യമായ പ്രായോഗിക നിർദേശങ്ങളും പങ്കുവെച്ചു.
പങ്കെടുത്തവർക്ക് പുതിയ ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും BCC ശുശ്രൂഷയെ കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനം നേടാനും ശില്പശാല അവസരമായി.